മേപ്പയ്യൂരിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.കെ. രാഘവന്‍ അന്തരിച്ചു; ഉച്ചയ്ക്ക് ശേഷം മേപ്പയ്യൂരില്‍ ഹര്‍ത്താല്‍


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് കെ.കെ. രാഘന്‍ അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.

പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായും ഏരിയ കമ്മിറ്റി അംഗവുമായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച അദ്ദേഹം ദീര്‍ഘകാലം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു.

ഭാര്യ: കല്യാണി. മക്കൾ: കെ.കെ. നിർമല (പ്രസിഡന്റ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത്), കെ.കെ. സുനിൽ കുമാർ, ബീന, കെ.കെ. അനിൽകുമാർ. മരുമക്കൾ: കെ.ടി രാഘവൻ (സി.പി.എം കീഴരിയൂർ ലോക്കൽ സെക്രട്ടറി), സുനന്ദ (ജി.എൽ.പി.എസ് വിളയാട്ടൂർ), രമേശൻ അയനിക്കാട്, ജിഷ (അധ്യാപിക, വി.ഇ.എം. യു.പി സ്കൂൾ).

മൃതദേഹം മേപ്പയ്യൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. സംസ്‌കാരം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഉച്ചയ്ക്ക് ഒരുമണി മുതല്‍ മൂന്ന് മണി വരെ മേപ്പയ്യൂരില്‍ ഹര്‍ത്താല്‍ ആചരിക്കും. വൈകീട്ട് അഞ്ച് മണിക്ക് മേപ്പയ്യൂരില്‍ അനുശോചനയോഗം നടക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.