മേപ്പയ്യൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കുഞ്ഞായന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തല മുതിര്‍ന്ന നേതാവായിരുന്ന കുഞ്ഞായന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. മാമ്പൊയിലില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, കെ.കുഞ്ഞിരാമന്‍, ഇ.അശോകന്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി അശോകന്‍, കെ.കെ.ലീല. മുജീബ് കോമത്ത്, പി.ബാലന്‍ മാസ്റ്റര്‍, ഇ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി.സി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി. ലതാകുമാരി, കെ.കെ.രാരിച്ചന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.രാജീവന്‍ യോഗത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ ഷൈനു സ്വാഗതം പറഞ്ഞു.