മേപ്പയ്യൂരില്‍ ഇനി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ സൗകര്യം; സജ്ജം പദ്ധതിയുടെ ഉദ്ഘാടനം നാളെ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ സൗകര്യം ഒരുക്കുന്ന സജ്ജം എന്ന പദ്ധതിക്ക് നാളെ തുടക്കമാകും. പൊതു വൈഫൈ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ തൊഴില്‍, വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും. മേപ്പയ്യൂര്‍ ടി.കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനാകും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദന്‍, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.