മേപ്പയൂര്‍ എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം; അപേക്ഷകള്‍ ക്ഷണിച്ചു


മേപ്പയൂര്‍: മേപ്പയൂര്‍ എടക്കയില്‍ തെരു മഹാഗണപതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമ പ്രകാരം അര്‍ഹരായവര്‍ക്ക് അപേക്ഷകള്‍ അയക്കാം.

പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 31ന് വൈകിട്ട്‌ അഞ്ച് മണിക്ക്‌ മുമ്പായി മലബാര്‍ ദേവസ്വം ബോര്‍ഡ്‌ കോഴിക്കോട്‌ അസിസ്റ്റന്റ്‌ കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ്‌ വിശദ വിവരങ്ങള്‍ക്കുമായി വകുപ്പിന്റെ കോഴിക്കോട്‌ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്‌.

അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്‌. ഫോൺ : 0495 2374547.