മേപ്പയൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു


മേപ്പയ്യൂർ: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.ചെറുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്ക് വരികയായിരുന്ന വിളയാട്ടൂർ ചെമ്പക മുക്കിലെ ചെറപ്പുറത്ത് ഇബ്രാഹിം ഓടിച്ചു വന്ന കെ.എൽ 18 ബി6217 പാഷൻ പ്ലസ് ബൈക്കാണ് ജനകീയ മുക്ക് പള്ളിക്ക് സമീപമുള്ള റോഡിൽ വെച്ച് കത്തിനശിച്ചത്.

ചെറുവണ്ണൂരിൽ നിന്ന് ആയോൽപടി എത്തിയപ്പോൾ ചെറിയ ചൂട് അനുഭവപ്പെട്ടതായി ഇബ്രായി പറയുന്നു. ജനകീയ മുക്കിൽ എത്തിയപ്പോൾ ടാങ്കിൻ്റെ അടിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഇബ്രായി ബൈക്കിൽനിന്ന് ചാടിയതിനാലാണ് ജീവൻ തന്നെ തിരിച്ച് കിട്ടിയതെന്ന്‌ ഇബ്രായി പറയുന്നു.പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ബൈക്കിൻ്റെ തീയണച്ചത്. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

(ചിത്രം പകര്‍ത്തിയത്: ആദില്‍ കാവുങ്ങാട്ട്‌)