മേപ്പയൂരിലെ വിളയാട്ടൂര്‍ കോണ്‍ഗ്രസ് ഭവനില്‍ മഹാത്മാഗാന്ധി പ്രതിമ അനാഛാദനം ചെയ്തു


മേപ്പയൂര്‍: വിളയാട്ടൂര്‍ കോണ്‍ഗ്രസ് ഭവനില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ കെ.മുരളീധരന്‍ എം.പി അനാഛാദനം ചെയ്തു. പ്രതിമയുടെ ശില്‍പി നരേന്ദ്രന്‍ മുയിപ്പോത്തിനെ അദ്ദേഹം ആദരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ സി.പി.ബാലന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍, ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാല്‍, മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ്, സ്വാഗത സംഘം കണ്‍വീനര്‍ കൂനിയത്ത് നാരായണന്‍, ബൂത്ത് പ്രസിഡന്റ് സഞ്ജീവ് കൈരളി, സി.എച്ച്.ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു.