മെഡിസെപ്പ് പദ്ധതിക്കുള്ള അപേക്ഷ ഉടൻ സമര്‍പ്പിക്കണം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ് (11/05/2022)
എന്റെ തൊഴിൽ എന്റെ അഭിമാനം: സർവ്വേ ആരംഭിച്ചു
എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിനിന്റെ ഭാഗമായി പുറമേരി ഗ്രാമ പഞ്ചായത്തിൽ അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരുടെ സർവ്വേ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് തലത്തിൽ മുഴുവൻ വീടുകളിലും കയറിയുള്ള വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. വിവര ശേഖരണത്തിന് ശേഷം തൊഴിൽ ലഭ്യമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുമായി ചേർന്ന് നടപടികൾ സ്വീകരിക്കും.
വാർഡ് കൺവീനർ കെ.പി. സജിന, എൻ.പി. ശശി, എന്യൂമറേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടത്തിയ മൂടാടി ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ പദ്ധതി രേഖ അവതരിപ്പിച്ചു. എം.പി. ശിവാനന്ദൻ അവസ്ഥ രേഖ പ്രകാശനം നിർവ്വഹിച്ചു.മെയ് 16 മുതൽ ആരംഭിക്കുന്ന ഗ്രാമസഭകളിൽ കരട് നിർദ്ദേശങ്ങൾ വിശദമായ ചർച്ചകൾക്ക് വിധേയമാക്കി പദ്ധതി നിർദേശങ്ങൾ അന്തിമമാക്കും.
അവധിക്കാലത്ത് അധ്യാപകർക്കായി കൈറ്റ് സംഘടിപ്പിക്കുന്ന ദ്വിദിന ഐടി പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താനായി തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്കൂളുകളിൽ പ്രയോജനപ്പെടുത്താനാണ് പരിശീലനം നൽകുന്നത്.കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും പഠനപ്രവർത്തനങ്ങൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. വിദ്യാലയങ്ങളിൽ ലഭ്യമായ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് സൗകര്യമില്ലാതെതന്നെ നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ.ജില്ലയിൽ 16 പരിശീലന കേന്ദ്രങ്ങളിലായി 112 ഡി.ആർ.ജിമാരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. അധ്യാപക പരിശീലനത്തിന് സമഗ്രമായ ഓൺലൈൻ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റവും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉറുദു )(കാറ്റഗറി നമ്പര്‍. 215/2015) തസ്തികയിലേയ്ക്ക് 2019 ഏപ്രില്‍ 8 -ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റദ്ദാക്കി
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ .പി. എസ് VINCA-SCCC (കാറ്റഗറി നമ്പര്‍.435/2021) തസ്തികയ്ക്ക് അപേക്ഷകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റദ്ദാക്കി
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ .പി. എസ് NCA-ധീവര (കാറ്റഗറി നമ്പര്‍.436/2021) തസ്തികയ്ക്ക് അപേക്ഷകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ് .സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പുനര്‍ലേലം
കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ അവകാശികള്‍ ഇല്ലാത്തതും , നിലവില്‍ അന്വേഷണാവസ്ഥയിലോ/ കോടതി വിചാരണയിലോ /പരിഗണനയിലോ ഇല്ലാത്തതുമായ 34 വാഹനങ്ങള്‍ മെയ് 24 ന് രാവിലെ 11 മുതല്‍ 4 വരെ ഓണ്‍ലൈനായി പുനര്‍ലേലം ചെയ്യും. വിവരങ്ങൾക്ക് ഫോണ്‍: 0495 2722673.
ലേലം
റോഡ്സ് സെക്ഷന്‍ കോഴിക്കോട് സൗത്ത് ഓഫീസിന്റെ പരിധിയില്‍ വരുന്ന റോഡുകളുടെ അരികില്‍ സ്ഥിതിചെയ്യുന്ന ഫലവൃക്ഷങ്ങളില്‍ നിന്ന് ഫലങ്ങള്‍ എടുക്കാനുള്ള അവകാശം മെയ് 13 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. വിവരങ്ങൾക്ക് ഫോണ്‍ : 0495 2374974.
മെഡിസെപ്പ് പദ്ധതി: അപേക്ഷ സമര്‍പ്പിക്കണം
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ അംഗമാകാനുള്ള അപേക്ഷ ഇതുവരെയും സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍, പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ട്രഷറിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ ബാങ്ക് കൂടി രേഖപ്പെടുത്തി അപേക്ഷയുടെ കോപ്പി , അനുബന്ധരേഖകള്‍ എന്നിവ ബന്ധപ്പെട്ട ട്രഷറിയുടെ മെയിൽ ഐ.ഡിയിൽ അയക്കണം. വിവരങ്ങൾക്ക് ഫോൺ: 0495 2370720, 9496000210 ഇ -മെയിൽ: cru.dtkzkd.try@kerala.gov.in