മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് പന്തിരിക്കര യൂത്ത് ലീഗ്


പന്തിരിക്കര: പന്തിരിക്കര ശാഖ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ശിഫ ഫാത്തിമ, ഷുഗുഫ്ത ഷെറി വി പി അജിനാസ് എംകെ എന്നിവർക്കാണ് അനുമോദനം നൽകിയത്. ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ കെ മുഹമ്മദ്‌ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറി വിപി നിസാർ ചടങ്ങിൽ അധ്യക്ഷനായി. പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി റഷീദ് മാസ്റ്റർ, ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി കുന്നത്ത് മുഹമ്മദ്‌, പഞ്ചായത്ത് പ്രവർത്തക സമിതി അംഗം റാഫി പന്തിരിക്കര, എം എസ് എഫ് പന്തിരിക്കര ശാഖ പ്രസിഡന്റ് സിദ്ധീഖ് മുബാറക്ക് എന്നിവർ വിജയികളെ ആശംസ അറിയിച്ചു സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.