മെഡിക്കല്‍ കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു; ബാലുശ്ശേരി മുന്‍ എം.എല്‍.എയുടെ മകനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു (വീഡിയോ കാണാം)


കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ കാറിലെ യാത്രക്കാര്‍ വണ്ടിനിര്‍ത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബാലുശ്ശേരി മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മകനും പേരക്കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

മെഡിക്കല്‍ കോളേജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് അത്‌ലറ്റിക്‌സ് പരിശീലനം കഴിഞ്ഞ ശേഷം കുട്ടികളെ തിരികെ കൊണ്ടുവരികയായിരുന്നു എം.എല്‍.എയുടെ മകന്‍ വിമല്‍ പുരുഷോത്തമന്‍. എ.സിയുടെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു.

വെള്ളിമാട്കുന്ന് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.