മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവ് പി.നിമിഷയെ അനുമോദിച്ച് മസ്ജിദ് ഉമറുല്‍ ഫാറൂഖ് മഹല്ല് കമ്മിറ്റി


പേരാമ്പ്ര: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ നൂറാം റാങ്കും കേരളത്തില്‍ ആറാം റാങ്കും നേടിയ കൂത്താളിയിലെ പി.നിമിഷയെ മസ്ജിദ് ഉമറുല്‍ ഫാറൂഖ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഉപഹാരം കൈമാറി.

ജനറല്‍ സെക്രട്ടറി വളപ്പില്‍ മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ ഹമീദ്, പുന്നോറത്ത് അസ്സൈനാര്‍, വളപ്പില്‍ ഇബ്രാഹിം, പി.ഫാസില്‍, പി.പി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.