മെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ജേതാവ് കൂത്താളി സ്വദേശിനി പി.നിമിഷയെ അനുമോദിച്ച് മുസ്ലിം യൂത്ത് ലീഗ്


പേരാമ്പ്ര: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തില്‍ ആറാം റാങ്കും അഖിലേന്ത്യാ തലത്തില്‍ നൂറാം റാങ്കും നേടിയ കൂത്താളി സ്വദേശിനി പി.നിമിഷയെ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ ഉപഹാരം നല്‍കി.

നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, ഭാരവാഹികളായ കെ.കെ റഫീഖ്, ടി.കെ നഹാസ്, കെ.സി മുഹമ്മദ്, സി.കെ ജറീഷ്, സഹദ് കൂത്താളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.