മൃതദേഹവുമായെത്തിയ ആംബുലന്‍സ് മൂരികുത്തിയിലെ ബേക്കറിയിലേക്ക് ഇടിച്ചുകയറി


പേരാമ്പ്ര: സംസ്ഥാന പാതയില്‍ പേരാമ്പ്ര മൂരികുത്തിയില്‍ മൃതദേഹവുമായി വരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി. മൂരികുത്തിയിലെ അലൂഫ ബേക്കറിയിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിയത്.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കടയ്ക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹവുമായി മൂരികുത്തിയെത്തിയപ്പോള്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് കാറിലും പിന്നീടി ലോറിയിലും ഇടിച്ചശേഷമാണ് ബേക്കറിയിലേക്ക് ഇടിച്ചുകയറിയത്. മൃതദേഹം മറ്റൊരു ആംബുലന്‍സില്‍ കൊണ്ടുപോയി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.