മൂന്ന് പഞ്ചായത്തുകളില്‍ പുതിയ രോഗികളില്ല; പേരാമ്പ്ര മേഖലയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ്, വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്ക്. കോവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 22 കേസുകളായിരുന്നു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ചക്കിട്ടപാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കോവിഡ് പോസിറ്റീവായത്. രണ്ട് കേസുകളാണ് കഴിഞ്ഞ ദിവസം ചക്കിട്ടപാറയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ പഞ്ചാത്താണ് തൊട്ടുപുറകെ.
മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിക്കാത്തത് ഏറെ ആശ്വാസം നല്‍കുന്നതാണ്. ചങ്ങരോത്ത്, കീഴരിയൂര്‍, കൂത്താളി പഞ്ചായത്തുകളാണവ. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ചില്‍ താഴെയാണ്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:
പേരാമ്പ്ര – 5
അരിക്കുളം – 1
ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 0
ചെറുവണ്ണൂര്‍ – 6
കായണ്ണ – 3
കീഴരിയൂര്‍- 0
കൂത്താളി – 0
മേപ്പയ്യൂര്‍ – 1
നൊച്ചാട്- 1
തുറയൂര്‍ – 0