പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകളില്‍ വര്‍ദ്ധന; ഇന്ന് 74 പേര്‍ക്ക് രോഗബാധ, മൂന്ന് പഞ്ചായത്തില്‍ പ്രതിദിന രോഗികള്‍ പത്തിന് മുകളില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുന്നു. എഴുപതിന് മുകളില്‍ പുതിയ കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 74 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ പത്തില്‍ കൂടുതലാണ് പ്രതിദിന രോഗികളുടെ എണ്ണം. ചക്കിട്ടപ്പാറ, മേപ്പയ്യൂര്‍, നൊച്ചാട് എന്നീ പഞ്ചായത്തുകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നൊച്ചാട് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. 17 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പതിനാറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് മേപ്പയ്യൂര്‍ പഞ്ചായത്താണ് രണ്ടാമതുള്ളത്. ചക്കിട്ടപ്പാറയില്‍ 13 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ചങ്ങരോത്ത്, കീഴരിയൂര്‍ പഞ്ചായത്തുകളില്‍ ഇന്നാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ കേസുകള്‍ മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 6
അരിക്കുളം – 3
ചക്കിട്ടപ്പാറ – 13
ചങ്ങരോത്ത് – 0
ചെറുവണ്ണൂര്‍ – 7
കായണ്ണ – 6
കീഴരിയൂര്‍- 0
കൂത്താളി – 3
മേപ്പയ്യൂര്‍ – 16
നൊച്ചാട്- 17
തുറയൂര്‍ – 3