മൂന്ന് കിലോഗ്രാം വരുന്ന ബര്‍ഗര്‍ പുഷ്പം പോലെ തിന്ന് തീര്‍ത്ത് യുവാവ്; ലോക റെക്കോര്‍ഡ് തിരുത്തിയ മിന്നുന്ന പ്രകടനം (വീഡിയോ കാണാം)


രു ബർ​ഗർ കഴിക്കാൻ കുറഞ്ഞത് എത്ര സമയമെടുക്കും ? സാധാരണ ബർ​ഗർ ആണെങ്കിൽ ഒരു അഞ്ചോ പത്തോ മിനിറ്റ്. അൽപം വലുപ്പം കൂടിയ ഡബീൾ പാറ്റി ബർ​ഗർ ആണെങ്കിൽ അൽപം സമയം കൂടിയെടുക്കും. അങ്ങനെയെങ്കിൽ 2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർ​ഗർ കഴിക്കാൻ എത്ര സമയമെടുക്കും ? വെറും നാല് മിനിറ്റിൽ ഇത് ഭീമൻ ബർ​ഗർ കഴിച്ച് തീർത്ത് ഇന്റർനെറ്റ് ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുകയാണ് അമേരിക്കൻ സ്വദേശിയായ യുവാവ്.

വീഡിയോ കാണാം

2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർ​ഗറിൽ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും, രണ്ട് തക്കാളിയും, മുളകും ബണ്ണുകളുമാണ് ഉൾപ്പെടുന്നത്. തീറ്റ മത്സരത്തിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് 2000 കലോറി വരുന്ന ഈ ജൈജാന്റിക് ബർ​ഗർ വെറും നാല് മിനിറ്റിൽ തിന്ന് തീർത്തത്.

ലാസ് വേ​ഗസിലെ ഹാർട്ട് അറ്റാക് ​ഗ്രിൽ നടത്തിയ തീറ്റ മത്സരത്തിലായിരുന്നു മാറ്റ് സ്റ്റോണിയുടെ ഈ അത്യുജ്വല പ്രകടനം. 14.6 മില്യൺ ഫോളോവർമാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലിൽ ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകെ 82 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

ഈ സാഹസത്തിലൂടെ ലോക റെക്കോർഡ് കൂടിയാണ് മാറ്റ തിരുത്തികുറിച്ചിരിക്കുന്നത്. സമാന ബർ​ഗർ കഴിക്കാൻ 7.42 മിനിറ്റാണ് മിക്കി സ്യൂഡോ എടുത്ത സമയം. അന്ന് മിക്ക് ലോക റെക്കോർഡ് നേടിയിരുന്നു. ഈ റെക്കോർഡാണ് മാറ്ര് സ്റ്റോണി തിരുത്തിയെഴുതിയത്.