മൂടാടി നന്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു


കൊയിലാണ്ടി: മൂടാടി നന്തിയിൽ പഴയ ടോൾ ബൂത്തിനടുത്ത് ദേശീയ പാതയിൽ കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ഓടികൊണ്ടിരുന്ന ടാക്സി കാറിന് മുകളിലേക്ക് മരം പൊട്ടി വീഴുകയായിരുന്നു.

കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി പോലീസും, ഫയർഫോഴ്സ് കൊയിലാണ്ടി യൂണിറ്റും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.