മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാഗീകാരം
മൂടാടി: മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയാഗീകാരമായ എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചു. കോഴിക്കോട് ജില്ലയിൽ മൂടാടിയെ കൂടാതെ പുറമേരി പി.എച്ച്.സിക്കാണ് ഈ അംഗീകാരം ലഭിച്ചത്.
എൻ.ക്യു.എ.എസ് പരിശോധനാ ടീം മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി 90.5 പോയിന്റാണ് നൽകിയത്. കോവിഡ് വാക്സിനേഷൻ, ടെസ്റ്റ്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കിടെയാണ് അംഗീകാരം തേടിയെത്തിയത്.
പഞ്ചായത്ത് ഭരണസമിതിയുടെയും കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനഫലമാണ് ഈ അംഗീകാരമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാറും മെഡിക്കൽ ഓഫീസർ ഡോ.ജീന എലിസബത്തും പറഞ്ഞു. രണ്ട് ലക്ഷം രൂപ അവാർഡ് തുകയായി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കും.