മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ഓക്‌സി മീറ്റര്‍ ചലഞ്ചില്‍ സംഭാവന നല്‍കി സുമനസുകള്‍


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ചില്‍ സംഭാവന നല്‍കി മൂടാടി സര്‍വീസ് സഹകരണ ബാങ്ക്. 15000 രൂപയാണ് മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടരിയില്‍ നിന്നും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ ഏറ്റുവാങ്ങിയത്. അതേ സമയം മൂടാടി രുചി ജനകീയ ഹോട്ടവും മൂടാടി ഗ്രാമ പഞ്ചായത്ത്പള്‍സ് ഓക്‌സീമീറ്റര്‍ ചലഞ്ചിലേക്ക് 5000 രൂപ പ്രസിഡന്റിന് കൈമാറി