മൂടാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈത്താങ്ങുമായി മൂടാടി സർവ്വീസ് സഹകരണ ബാങ്ക്


പയ്യോളി: മൂടാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മരുന്ന് നൽകാനുള്ള ആയിരം ബോട്ടിൽ നൽകി മൂടാടി സർവീസ് സഹകരണ ബാങ്ക്. നിരവധി ആളുകളാണ് ചികിത്സാർത്ഥമുളള വിവിധ ആവശ്യങ്ങൾക്കായ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തുന്നത്. കോവിഡ് വ്യാപനം തീവ്രമായതോടെ ചുമയ്ക്കുള്ള മരുന്ന് വീട്ടിലെത്തിച്ചു നൽകാനും ബന്ധപ്പെട്ട ആരോഗ്യ വിഭാഗവും സന്നദ്ധ പ്രവർത്തകരും ശ്രമിക്കുന്നുണ്ട്.

ഇതോടൊപ്പം നേരിട്ടെത്തുന്ന രോഗികൾക്കും മരുന്ന് നൽകേണ്ടതുണ്ട്. മരുന്നു കുപ്പിയുടെ ലഭ്യത കുറവ് മനസ്സിലാക്കി കൊണ്ട് ആയിരം ബോട്ടിൽ ഉടനടി നൽകിയിരിക്കയാണ് മൂടാടി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് സെക്രട്ടറി കെ.പി.ബിനീഷിൽ നിന്നും മെഡിക്കൽ ഓഫീസർ ഇത് ഏറ്റുവാങ്ങി. ആവശ്യങ്ങളറിഞ്ഞ് സഹായിക്കുന്ന ഒരു ജനതയുള്ളപ്പോൾ പ്രതിസന്ധികളെ നമ്മൾ മറികടക്കുമെന്ന അനുഭവ സാക്ഷ്യത്തിലൊന്നാണിത്.