മൂടാടിയിൽ 14 പേർക്ക് സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു


മൂടാടി: മൂടാടിയിൽ ഇന്ന് പതിനാല് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂടാടിയിൽ പത്തിൽ താഴെ
കൊവിഡ് പോസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇരുപത് പേർക്കാണ് മൂടാടിയിൽ സമ്പർക്കം വഴി കൊവിഡ് സ്ഥിരികരിച്ചിരുന്നത്. അന്ന് ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ടാമതായിരുന്നു മൂടാടി.

രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷം പേരും ജില്ലയിലെ കോവിഡ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുകയാണ്.

ജില്ലയില്‍ ഇന്ന് 292 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്ക് പോസിറ്റീവായി. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4129 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 336 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 67
പെരുവയല്‍ – 22
നരിപ്പറ്റ – 18
മൂടാടി – 14
നാദാപുരം – 13
കൂത്താളി – 8
ചാത്തമംഗലം – 7
കക്കോടി – 7
ഓമശ്ശേരി – 7
രാമനാട്ടുകര – 7
ആയഞ്ചേരി – 6
ഫറോക്ക് – 6
ചേളന്നൂര്‍ – 5
കുറ്റ്യാടി – 5
പേരാമ്പ്ര – 5
വടകര – 5