മൂടാടിയിൽ കോവിഡ് വ്യാപനം രൂക്ഷം; ആരാധനാലയങ്ങളിൽ കർശന നിയന്ത്രണത്തിന് ധാരണ


കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ആളുകൾ കേന്ദ്രീകരിക്കുന്ന ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ ക്ഷേത്ര, പള്ളി കമ്മറ്റി ഭാരവാഹികളുടെ യോഗം ചേർന്നു.

കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്നും, പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രികുമാർ അധ്യക്ഷത വഹിച്ചു സെക്രട്ടറൽ മജിസ്ട്രേറ്റ് മാരായ നൗഷാദ്, ശ്രീനാഥ് എസ്.ഐ.ഉമ്മർ ജെ.എച്ച്ഐ ശിവദാസ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, എം.കെ.മോഹനൻ, പപ്പൻ മൂടാടി, പി.പി.കരീം, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു.