മൂടാടിയില്‍ ഷിഗല്ല രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു


മൂടാടി: കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗ വാപനം തടയുന്നതിന് നടപടികള്‍ സ്വീകരിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി കള്‍ എന്നിവരുടെ ഒരു അടിയന്തിര യോഗം ഗ്രാമ പഞ്ചായത്തില്‍ വെച്ച് ചേര്‍ന്നു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വീടുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനും, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

വൈറസ് സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശുചിത്യം കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്‌