മേലടിയില്‍ കോവിഡ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു


കൊയിലാണ്ടി: കോവിഡ് മൊബൈല്‍ മെഡിക്കല്‍ യുണിറ്റ് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസന്ന.പി, ബ്ലോക്ക് വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചങ്ങാടത്ത്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിന്‍ജു അപല, ബ്ലോക്ക് സെക്രട്ടറി, സരുണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിനോയ് ജോണ്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.