മൂടാടിയില്‍ കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു


മൂടാടി: മൂടാടി പഞ്ചായത്തില്‍ കോവിഡ് കണ്ട്രോള്‍ റൂം ആരംഭിച്ചു. പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് മൂടാടിയില്‍ ഇരുപത്തിയേഴ് കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

ബന്ധപ്പെടേണ്ട നമ്പറുകള്‍.

0496-2690 200
8589061423
8089782178

 

 

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി നിര്‍ബന്ധമായും ബന്ധപ്പെടണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, രോഗലക്ഷണങ്ങളായ ചുമ, തൊണ്ട വേദന, ജലദോഷം, തുമ്മല്‍ എന്നിവ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കുക, രോഗ ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗ ലക്ഷണങ്ങള്‍ ഉള്ളവരും പൊതുജന സമ്പര്‍ക്കം ഒഴിവാക്കുക, രോഗ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കുക തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോള്‍ പൊതുജനം കൃത്യമായി പാലിക്കണമെന്ന് മുന്നറിയിപ്പ്.