മുസ്ലീം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തറമ്മൽ ശാഖാ ‘അകം പൊരുൾ’ സംഘടിപ്പിച്ചു


പേരാമ്പ്ര: മുസ്ലീം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ‘അകം പൊരുൾ’ ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തിലെ തറമ്മൽ ശാഖയിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.

എൻ.കെ.ഷറഫുദ്ദീൻ അധ്യക്ഷതവഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ്‌ സിറാജ് തീം പ്രഭാഷണവും ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി പദ്ധതി വിശദീകരണവും നടത്തി.

പി.ഹംസമൗലവി,പൊയിലങ്ങൽ അമ്മദ്,സലിം മിലാസ്, കെ.സി.മുഹമ്മദ്, ഷംസുദ്ദീൻ വടക്കയിൽ, കെ.എം അബ്ദുൽ സലാം,അഷ്റഫ് എൻ.കെ,സുഹൈൽ അരിക്കുളം,ഷബിൻ കാരയാട് ,സിറാജ് എ കെ,ഷുഹൈബ് തറമ്മൽ,മനാഫ് തറമ്മൽ,ജലീൽ കുനിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.കെ കെ ദിൽഷാദ് സ്വാഗതവും ടി നിസാമുദീൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: പ്രസിഡന്റ് എൻ.കെ. ഷറഫുദ്ദീൻ, ജനറൽ സെക്രടറി ടി. നിസാമുദ്ദീൻ, വൈസ് പ്രസിഡന്റ് കെ.കെ. മുഹമ്മദ്, ടി.കെ.നിസാം മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പി.വി. ഷാമിൽ, അഷ്മിൽ മുഹമ്മദ്, ട്രഷറർ കെ.കെ. ദിൽഷാദ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.