മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ എന്ന് സംശയമുള്ളവർ പാർട്ടി ഭരണഘടന പഠിക്കണമെന്ന് നിടുമ്പൊയിൽ ശാഖാ പ്രവർത്തക സംഗമം



മേപ്പയ്യൂർ: മുസ്ലിം ലീഗ് രാഷ്ടീയ പാർട്ടിയാണോ മത സംഘടനയാണോ എന്ന് സംശയം ഉന്നയിക്കുന്ന രാഷ്ടീയ നേതൃത്വം മുസ്ലിം ലീഗിൻ്റെ ഭരണഘടന ഒരാവർത്തി വായിച്ച് പഠിച്ച് സംശയം മാറ്റുന്നത് നല്ലതാണെന്ന് നിടുമ്പൊയിൽ ശാഖാ മുസ്ലിം ലീഗ് പ്രവർത്തക സംഗമം. പാർട്ടി ശാക്തീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനവും മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ആർ.കെ. മുനീർ ഉദ്ഘാടനം ചെയ്തു.

ഇ. കുഞ്ഞബ്ദുള്ള ജാതിയേരി മുഖ്യ പ്രഭാഷണം നടത്തി. അടിസ്ഥാന ജീവിത പിന്തുണ എന്ന വിഷയത്തെ ആസ്പദമാക്കി കെ. അബ്ദുള്ള ക്ലാസ്സ് എടുത്തു. ശാഖ പ്രസിഡൻ്റ് മഠത്തിൽ അബ്ദുസ്സലാം അധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.എം. അഷറഫ്, കെ.എം.എ. അസീസ്, മുജീബ് കോമത്ത്, ഷർമിന കോമത്ത്, എം.കെ. ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി സിറാജ് എഴുവലത്ത് സ്വാഗതവും ട്രഷറർ കെ.കെ. അൻസാർ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.