മുസ്ലിം ലീഗ് മഞ്ഞക്കുളം ശാഖാ മുന്‍ പ്രസിഡന്റ് ടി.പി അബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു


മേപ്പയൂര്‍: മുസ്ലിം ലീഗ് മഞ്ഞക്കുളം ശാഖാ മുന്‍ പ്രസിഡന്റ് ടി.പി അബ്ദുള്ള മഞ്ഞക്കുളം കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കള്‍: ടി. പി. റിയാസ് (നൊച്ചാട് എച്ച്.എസ്.എസ് ), അനീസ് (മുന്‍സിഫ് കോടതി കൊയിലാണ്ടി),
ടി .പി .നജില.

മരുമക്കള്‍: മുഹമ്മദ് കാളിയേരി (റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ ), ജെസില(കാവുന്തറ), സപ്ന ( യു.എച്ച്.എച്ച്.എസ്.എസ് ചാലിയം).

സഹോദരങ്ങള്‍: പാത്തു(ഫറോക്ക് കോളേജ്), പരേതരായ സൂപ്പി തയ്യുള്ളപറമ്പില്‍ , കുഞ്ഞിമൊയിതി പിലാഞ്ഞോളി.