മുസ്ലിം ലീഗ് പ്രതിസന്ധികളെ അതിജയിച്ച പ്രസ്ഥാനമാണെന്ന് ടി.മൊയ്തീന്‍ കോയ


തുറയൂര്‍: രൂപീകരണ കാലം മുതല്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും, അവയൊക്കെ അതിജയിച്ചു കൊണ്ടാണ് പാര്‍ട്ടി വളര്‍ന്നതെന്നും ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍ കോയ. മതേതര സമൂഹത്തില്‍ നിലപാടുകള്‍ കൊണ്ട് വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമെന്ന നിലയ്ക്ക് പാര്‍ട്ടി ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തുറയൂര്‍ എടത്തും താഴയില്‍ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെനങ്കാലില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആവള ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.
ടി.പി അസീസ്, മുനീര്‍ കുളങ്ങര, മുജീബ് കോമത്ത്, സൗഫി താഴെക്കണ്ടി, സി.എ നൗഷാദ്, വി.പി അസൈനാര്‍ ഹാജി, നസീര്‍ പൊടിയാടി, ഒ.എം റസാഖ്, അസ്ലം കുലുപ്പ, ശരീഫ മണലും പുറത്ത്, ഹാജറ പാട്ടത്തില്‍, അഷ്‌കര്‍ പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

മുന്‍ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഒ.വി അബ്ദുല്ല, സി.കെ കലന്തര്‍, കിഴക്കാലോല്‍ മൊയ്തീന്‍ ഹാജി, കിഴക്കാലോല്‍ കുഞ്ഞാലിക്കുട്ടി, കോക്കാടന്‍ കുറ്റി മുഹമ്മദ് ഹാജി, കിഴക്കാലോല്‍ അമ്മത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പാവട്ടക്കുറ്റി മൊയ്തീന്‍ സ്വാഗതവും പി.വി മന്‍സൂര്‍ നന്ദിയും പറഞ്ഞു