മുസ്ലിം ലീഗ് ഓഫീസുകള്‍ സേവന കേന്ദ്രങ്ങളായി മാറണമെന്ന് മുനവ്വറലി തങ്ങള്‍
പേരാമ്പ്ര: മുസ്ലിംലീഗ് ഓഫീസുകള്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സേവനങ്ങള്‍ ചെയ്യുന്ന കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ പുതുക്കിപണിയുന്ന അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് (ബാഫഖി തങ്ങള്‍ സ്മാരക സൗധം) പുനര്‍ നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ഹുസ്സയില്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി ആദ്യ സംഭാവന നല്‍കി. ജന സേവന കേന്ദ്രം, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, തൊഴില്‍ പരിശീലനകേന്ദ്രം. തുടങ്ങി ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ഓഫിസ് നവീകരിക്കുന്നത്.
നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. മുന്‍ പി.എസ്.സി. മെമ്പര്‍ ടി.ടി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറിസി നാസര്‍, ട്രഷറര്‍ എം. കുഞ്ഞായ കുട്ടി, സെക്രട്ടറി ബഷീര്‍ വടക്കയില്‍ , കെ.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു