മുസ്‌ലിം യൂത്ത് ലീഗ് ‘അകംപൊരുൾ’ സംഘടനാ യാത്രയ്ക്ക് ചെറുവണ്ണൂരിൽ സ്വീകരണം നൽകി



മേപ്പയ്യൂർ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ‘അകംപൊരുൾ’ സംഘടനാ യാത്രക്ക് ചെറുവണ്ണൂർ പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി. സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വിർ ആവള അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ തീം പ്രഭാഷണവും സെക്രട്ടറി എം.പി ഷാജഹാൻ കർമ്മ പദ്ധതി അവതരണവും നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ സയ്യിദ് അലി തങ്ങൾ, വി. അബ്ദുൽ ജലീൽ, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് ഒ. മമ്മു, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി.മുഹമ്മദ്‌ സിറാജ്, ജനറൽ സെക്രട്ടറി, ശിഹാബ് കന്നാട്ടി, ശംസുദ്ധീൻ വടക്കയിൽ കെ.കെ റഫീഖ്, റഷീദ് കണ്ടീതാഴ, കുഞ്ഞമ്മദ് കോയക്കോട്, നിയാസ് പാട്ടാളി, ജലീൽ ആവള, അഫ്സൽ കുട്ടോത്ത്, റഹീസ് ചെറുവണ്ണൂർ, മുഹമ്മദ് ആവള, മുഹമ്മദലി കുട്ടോത്ത്, ഹാരിസ് കക്കറ മുക്ക്, ആഷിക് കണ്ടീതാഴ, എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീം കക്കറ സ്വാഗതവും ട്രഷറർ പി.സി ഉബൈദ് നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.