മുസ്ലിം യൂത്ത് ലീഗിന്റെ ‘അകം പൊരുൾ’ സംഘടനാ യാത്രക്ക് പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം
പേരാമ്പ്ര: സംഘടനാ പ്രവർത്തന രംഗത്ത് നവോന്മേഷം നൽകിയും അടിത്തട്ടിലെ പ്രവർത്തകരുമായി സംവദിച്ചും ജില്ലാ യൂത്ത് നടത്തുന്ന സംഘടനാ യാത്രയുടെ രണ്ടാം ഘട്ട പര്യടനത്തിന് പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം. അരാഷ്ട്രീയതക്കും അധാർമികതക്കുമെതിരെ ദിശാ ബോധം നൽകിയും
വിദ്യാർത്ഥികളിലും യുവജനങ്ങളിലും പിടി മുറുക്കുന്ന ലഹരി മാഫിയക്കെതിരെ പ്രതിരോധത്തിന്റെ പ്രതിജ്ഞ പുതുക്കിയും മുന്നോട്ട് പോകുന്ന യാത്ര പ്രവർത്തകരിൽ വലിയ ഉണർവ്വാണ് ഉണ്ടാക്കുന്നതെന്ന് യൂത്ത് ലീഗ് അവകാശപ്പെടുന്നു.
പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് നൽകിയ സ്വീകരണം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആർ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ തീം പ്രഭാഷണവും വൈസ് പ്രസിഡന്റ് സി. ജാഫർ സാദിഖ് കർമ്മ പദ്ധതി അവതരണവും നിർവഹിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ദാസൻ പെരുമണ്ണയുടെ ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് സാഹിബ് ചിത്ര പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം പി സിറാജ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ,ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്, ട്രഷറർ എം.കെ.സി കുട്ട്യാലി, ഭാരവാഹികളായ ആവള ഹമീദ്, മൂസ കോത്തമ്പ്ര, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പുതുക്കുടി അബ്ദു റഹ്മാൻ, ജനറൽ സെക്രട്ടറി കെ.പി റസാഖ്, സി.കെ ഹാഫിസ്, ടി.കെ നഹാസ്, സത്താർ കീഴരിയൂർ, സി.കെ ജറീഷ്, കോറോത്ത് റഷീദ്, സി.പി ഹമീദ്, വി.കെ കോയക്കുട്ടി, കൂളിക്കണ്ടി കരീം, അസീസ് മാലപ്പാടിക്കണ്ടി, എം.സി ബഷീർ, പി.കെ റഹീം, സി. മൊയ്തു മൗലവി, നിഷാദ് ആർ.എം, അർഷാദ് ചേനായി, ഷംസുദീൻ മരുതേരി, സക്കീർ ഏരത്ത് മുക്ക്, നിയാസ് കക്കാട്, അമീർ വല്ലാറ്റ, സഈദ് അയനിക്കൽ, ഷിയാസ് എരവട്ടൂർ എന്നിവർ സംസാരിച്ചു.