മുള്ളന്‍പന്നിയുടെയും കുഞ്ഞിന്റേയും രാത്രി യാത്രാ വിഡിയോ കൗതുകമാകുന്നു; പൊയില്‍ക്കാവിലെ നാട്ടിടവഴികളിൽ മുള്ളൻപന്നികളുടെ വിഹാരം നിത്യകാഴ്ച: വീഡിയോ കാണാം


കൊയിലാണ്ടി: കൊയിലാണ്ടി പൊയില്‍ക്കാവ് പ്രദേശത്ത് നിന്നുള്ള ഒരു കൗതുകക്കാഴ്ചയാണ് ഇത്.

(ദൃശ്യം: ഫവാസ് തനിമ പൊയില്‍ക്കാവ്‌)

രാത്രിയില്‍ മുള്ളന്‍പന്നിയും കുഞ്ഞും റോഡിലൂടെ നടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഫൈസൽ പൊയിൽക്കാവ് യുട്യൂബ് പേജില്‍ പങ്കുവച്ച ദൃശ്യം നിരവധി പേരാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളത്.

രാത്രി യാത്രക്കിടെ ഫവാസ് തനിമ കാറിലിരുന്നുകൊണ്ട് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ശക്തമായ വെളിച്ചത്തിലും ഒന്നിനേയും വകവെക്കാതെയാണ് മുള്ളന്‍പന്നിയുടെ യാത്ര.

വീഡിയോ കൗതുകമാണെങ്കിലും പൊയില്‍ക്കാവ് പ്രദേശത്ത് പന്നിക്കൂട്ടം വലിയ നാശനഷ്ടങ്ങളാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത്. പ്രദേശത്ത് നിരവധി മാളങ്ങളാണുള്ളത്. മുള്ളന്‍പന്നികള്‍ വര്‍ധിക്കുന്നത് കര്‍ഷകരെയാണ് ആശങ്കയിലാക്കുന്നത്.