മുയിപ്പോത്ത്, ആവള എന്നിവിടങ്ങളില്‍ നിന്നും സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി


പേരാമ്പ്ര: സിപിഐ നേതാവ് ആവള നാരായണന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ചെറുവണ്ണൂര്‍ ലോക്കലിലെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. മുയിപ്പോത്ത് നിന്നും ആവളയില്‍ നിന്നും പാര്‍ട്ടിയില്‍ ചേര്‍ന്നവരെ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു.

മുയിപ്പോത്ത് പടിഞ്ഞാറക്കര ബ്രാഞ്ചില്‍ നിന്ന് വടക്കെയോള്ളി ശ്രീധരന്‍, തങ്കം ശ്രീധരന്‍, ശ്രീജിത്ത്, പ്രിയാ ശ്രീജിത്ത് എന്നിവരെയും ആവള പാറപ്പുറം ബ്രാഞ്ചില്‍ നിന്ന് മാനവ താഴെകുറൂര പ്രദീപന്‍, പ്രകാശന്‍, രജിത എന്നിവരെയും പാര്‍ട്ടി പതാക നല്‍കി ജില്ലാ കമ്മിറ്റി അംഗം അജയ് ആവള പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ ഹാരാര്‍പ്പണം നടത്തി. വിവിധ സ്വീകരണ പരിപാടിയില്‍ ശശി പൈതോത്ത്, എം.എം.ശ്രീധരന്‍, സി.കെ.പ്രഭാകരന്‍, ബി.ബി.ബിനിഷ്, ബിനോയ്.എ.ബി, എം.കെ.ജയകൃഷ്ണന്‍, വി.സി.ബിജു, കെ.എം.ലെനി, രജീഷ് ഏറോത്ത് എന്നിവര്‍ സംബന്ധിച്ചു.