മുന്‍ പഞ്ചായത്ത് മെമ്പര്‍ നൊച്ചാട് ചാലിക്കണ്ടിയില്‍ കുഞ്ഞി മൊയ്തി അന്തരിച്ചു


പേരാമ്പ്ര: നൊച്ചാട് ചാലിക്കണ്ടിയില്‍ കുഞ്ഞിമൊയ്തി അന്തരിച്ചു. അറുപത് വയസായിരുന്നു. നൊച്ചാട് പഞ്ചായത്ത് മുന്‍മെമ്പറാണ്.

ഭാര്യ: നഫീസ. മക്കള്‍: സി.കെ ഷാനി (അധ്യാപകന്‍ കുന്നുമ്മക്കര എ എല്‍ പി സ്‌കൂള്‍ ), നീഷ്മ. മരുമക്കള്‍: ഷംസുദ്ദീന്‍ (കോഴിക്കോട്), റാഫിയ സുല്‍ത്താന (കാട്ടില പീടിക). സഹോദരങ്ങള്‍: ഫാത്തിമ (നൊച്ചാട്), സൈനബ (പേരാമ്പ്ര).