മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായിരുന്ന എ.വി അബ്ദുറഹിമാന്‍ ഹാജിയുടെ ഭാര്യ പുത്തലത്ത് കുഞ്ഞയിശ്ശ ഹജ്ജുമ്മ മേപ്പയ്യൂരില്‍ അന്തരിച്ചു
മേപ്പയൂര്‍: മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായിരുന്ന എ.വി അബ്ദുറഹിമാന്‍ ഹാജിയുടെ ഭാര്യ പുത്തലത്ത് കുഞ്ഞയിശ്ശ ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
സലഫിയ്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും, നരക്കോട് മഹല്ല്, പ്രസിഡന്റും, ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗവും, കെ.എന്‍.എം സംസ്ഥാന ആലോചന സഭാംഗവുമായ എ വി അബ്ദുല്ല ഏകമകനാണ് . മരുമകള്‍ തിരൂരങ്ങാടി എം കെ ഹാജിയുടെ മകള്‍ സാബിറ. മേപ്പയൂര്‍ യിലെ പ്രമുഖമായ പുത്തലത്ത് കുടുംബാംഗമാണ്.
സഹോദരങ്ങള്‍: പരേതനായ പുത്തലത്ത് പോക്കര്‍ പക്രന്‍, കുഞ്ഞമ്മദ്, കുഞ്ഞാമിന.