മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു
തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നു. തൃശൂരിൽ നടന്ന ബിജെപി സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയിൽ നിന്നാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കാൻ സാദ്ധ്യതയേറി.
സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ജേക്കബ് തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
എല്‍ഡിഎഫും യുഡിഎഫും തുടര്‍ച്ച മാത്രമാണെന്നും അവരുടെ ഇതുവരെയുളള ഭരണം കൊണ്ട് സംസ്ഥാനത്തിന് പുരോഗതിയുണ്ടായില്ലെന്നും അതിനാല്‍ സംസ്ഥാനത്ത് പരീക്ഷിക്കപ്പെടാവുന്ന സാദ്ധ്യത എന്‍ഡിഎ ആണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക