മുത്താമ്പായിൽ ഇനി മുതൽ 20 രൂപയ്ക്ക് ഉച്ചയൂൺ


കൊയിലാണ്ടി: വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ മൂന്നാമത് കുടുംബശ്രീ ജനകീയ ഹോട്ടൽ നടേരി മുത്തമ്പിയിൽ ആരംഭിച്ചു. കേരള സർക്കാറിന്റെ 12 ഇനപരിപാടിയിൽപെട്ട പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഉച്ചഭക്ഷണം ലഭിക്കും.

ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി.കവിത മുഖ്യാതിഥിയായി.

സ്ഥിരം സമിതി ചെയർമാൻമാരായ കെ.ഷിജു, ഇന്ദിര ടീച്ചർ, ഇ.കെ.അജിത്, കൗൺസിലർമാരായ എൻ.എസ്.വിഷണു, ആർ.കെ.കുമാരൻ, പ്രമോദ്, സിഡിഎസ് ചെയർപേഴ്സൺമാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ, മെമ്പർ സെക്രട്ടറി എം.പി.പ്രസാദ് എന്നിവർ സംസാരിച്ചു.