മുത്താമ്പിയിൽ ഇന്നും സംഘർഷം; ലോക്കൽ സെക്രട്ടറിയെയും നഗരസഭ കൗൺസിലറെയും കോൺഗ്രസ്സുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സി.പി.എം


കൊയിലാണ്ടി: മുത്താമ്പിയിൽ സംഘർഷം തുടരുന്നു. സി.പി.എം നേതാക്കളെ കോൺഗ്രസ്സ് പ്രവർത്തകരെ കൈയ്യേറ്റം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സി.പി.എം. സി.പി.ഐ.എം ലോക്കൽ സെക്രട്ടറിയെയു നഗരസഭ കൗൺസിലറെയും ആണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അൽപ്പ നേരം മുൻപാണ് സംഭവം. കോൺഗ്രസ്സ് പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കയ്യേറ്റ ശ്രമം നടന്നത്.

ഇന്നലെ വൈകീട്ട് യൂത്ത് കോൺഗ്രസ് ഡി.വൈ.എഫ്.ഐ സംഘർഷത്തിന്റെ ഭാഗമായി പ്രദേശത്ത് ഇന്ന് കോൺഗ്രസ് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിന്റെ ഭാഗമാണ് മുത്താമ്പി വൈദ്യരങ്ങാടിയിൽ കോൺഗ്രസ് പ്രകടനം നടത്തിയത്. ഇതിനിടയിൽ സി.പി.എം ലോക്കൽ സെക്രട്ടറി ആർ.കെ.അനിൽകുമാർ , നഗരസഭ കൗൺസിലർ ആർ.കെ.കുമാരൻ, ലോക്കൽ കമ്മറ്റി അംഗം രമേശൻ എന്നിവരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

ഒടുവിൽ മറ്റ് നേതാക്കൾ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. കോൺഗ്രസ് പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യമാണ് ഉയർത്തിയതെന്നും, സി.പി.എം ന്റെ നിരവധി കൊടിമരങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്നും ലോക്കൽ സെക്രട്ടറി ആർ.കെ.അനിൽകുമാർ പറഞ്ഞു.

ഇന്നലെ വൈകിട്ട് മുത്താമ്പി ടൗണില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കരി ഓയിലൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കൊടിമരത്തിലെ കരി ഓയില്‍ നീക്കി മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവിടെ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുകയുണ്ടായി.

ഇതിനെ തുടർന്നാണ് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹാർത്തലിനൊടുവിൽ നടന്ന പ്രകടനത്തിലാണ് വീണ്ടും സംഘർഷമുണ്ടായത്.