മുതുകാട്ടെ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പേരാമ്പ്ര: മുതുകാട്ടെ മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെരുവണ്ണാമൂഴിയില്‍ മാവോയിസ്റ്റുകളെത്തിയ എസ്റ്റേറ്റിലെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം പെരുവണ്ണാമൂഴിയിലെത്തിയത്. പേരാമ്പ്ര പ്ലാറ്റേഷന്‍ എസ്റ്റേറ്റ് മാനേജരുടെ ഓഫീസിലെത്തി സംഘം മാനേജര്‍ക്ക് ലഘു ലേഖ കൈമാറുയും, ഓഫീസിന് മുന്‍വശം പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി ജീവനക്കാര്‍ പറഞ്ഞു. പ്ലാന്റേഷന്റ മറവില്‍ തോട്ടത്തെ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കരുത്, പ്ലാന്റേഷന്‍ ഭൂമി തൊഴിലാളികളെ തെരുവിലെറിയാന്‍ കോടികള്‍ കോഴവാങ്ങിയ കരിങ്കാലികളെ തിരിച്ചറിയുക തുടങ്ങിയവയാണ് മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടര്‍ബോള്‍ട്ടും പൊലീസും സ്ഥലത്ത് തിരച്ചില്‍ നടത്തി.