മുതുകാട് സി.എം.സി കോണ്‍വെന്റിലെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ സാഹസികമായി പിടികൂടി (വീഡിയോ കാണാം)


പേരാമ്പ്ര: ചക്കിട്ടപാറ മുതുകാട് സി.എം.സി കോണ്‍വെന്റിലെ കൃഷിയിടത്തിലെത്തിയ കാട്ടു പന്നിയെ പിടികൂടി. സിസ്റ്റര്‍ ജോഫിയാണ് പന്നിയെ പിടികൂടിയത്. കൃഷിടത്തില്‍ എത്തുന്ന കാട്ടു പന്നിയെ കൊല്ലാന്‍ കഴിഞ്ഞ ദിവസം അനുമതി കിട്ടിയ 12 പേരില്‍ ഒരാളായിരുന്നു സിസ്റ്റര്‍ ജോഫി.

വേലിക്കെട്ടി തിരിച്ചാണ് ക്യഷയിടത്തില്‍ പന്നിക്കായി വലവിരിച്ചത്. പന്നി കൃഷിയിടത്തില്‍ കടന്നതോടെ പുറത്ത് പോവാന്നുള്ള വഴികളെല്ലാം അടഞ്ഞു. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കെണിയില്‍ പന്നി കുരുങ്ങിയ കാര്യം വനം വകുപ്പ് ജീവനക്കാരെ അറിയിച്ചു. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാര്‍ പന്നിയെ ഏറ്റെടുക്കുകയായിരുന്നു.

സിസ്റ്റര്‍ ജോഫിക്കൊപ്പം കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കാണ് പന്നിയെ കൊല്ലുവാനുള്ള അനുമതി. അനുമതി ലഭിച്ചതിന് പിന്നാലെ പന്നിയെ കെണിയില്‍ വീഴ്ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കന്യസ്ത്രീയും മുതുകാട് മേഖലയിലെ കര്‍ഷകരും.

കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത് പതിവായതോടെയാണ് വി.ഫാ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ ജോഫിയും കോടതിയെ സമീപിച്ചത്. ഒടുവില്‍ ക്യഷിയിടത്തില്‍ എത്തുന്ന പന്നിയെ കൊല്ലുവാന്‍ കോടതി സിസ്റ്റര്‍ ജോഫിക്കും അനുമതി നല്‍കി. വിധി ലഭിച്ചതോടെ കെണിയൊരുക്കി കാത്തിരുന്ന കന്യാസ്ത്രീയുടെ ആദ്യശ്രമം തന്നെ വിജയത്തിലെത്തി.

കോഴിക്കോട്, വയനാട് ജില്ലകളില്‍ കാട്ടുപന്നിയെ കൊല്ലാന്‍ 13 പേര്‍ക്കാന്ന് ഹൈക്കോടതി അനുമതി നല്‍കിയത്. 13 പേരില്‍ 12 കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരും, ഒരാള്‍ വയനാട് സ്വദേശിയുമാണ്. കോണ്‍വന്റിലെ കൃഷി പന്നികള്‍ നശിപ്പിക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ സിസ്റ്റര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോണ്‍വന്റിന് 4 ഏക്കര്‍ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി ,ചേമ്പ്, ചേന, കാച്ചില്‍, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ

കൃഷിയിടത്തിനു സമീപം തന്നെ കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്.മൂന്നു വര്‍ഷം പഴക്കമുള്ള ജാതി തൈകള്‍ നെറ്റ് കൊണ്ട് വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി പന്നികള്‍ ജാതി മരം മുഴുവന്‍ നശിപ്പിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാതെ കൃഷി സാധിക്കില്ല എന്ന നില വന്നതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നല്‍കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നു 12 കര്‍ഷകര്‍ക്കും വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍ക്കുമാണ് അനുമതി.

വീഡിയോ കാണാം