മുതിര്‍ന്ന സി.പി.എം നേതാവ് എം.കെ ചെക്കോട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു (വീഡിയോ)


പേരാമ്പ്ര: മുതിര്‍ന്ന സി.പി.എം നേതാവും ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ഭാര്യാപിതാവുമായ എം.കെ ചെക്കോട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയൂരെ തറവാട്ടുവീടായ കോട്ടാരത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംസ്‌കാരം.

ചടങ്ങില്‍ സി.പി.എം നേതാക്കളായ മോഹനന്‍ മാസ്റ്റര്‍, എ.കെ ബാലന്‍, എം.കെ രാധ, പി. സതീദേവി, എ.കെ പത്മനാഭന്‍, എ.എന്‍. ഷംസീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്‌കാരചടങ്ങിനുശേഷം കൊട്ടാരത്തില്‍ വീട്ടില്‍ നിന്നും വെള്ളിയൂര്‍ ടൗണിലേക്ക് മൗനജാഥ സംഘടിപ്പിച്ചു. ശേഷം വീട്ടില്‍ നടന്ന അനുശോചന സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചു.