മുട്ട ഗ്രാമം പദ്ധതിക്ക് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ തുടക്കമായി


മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തും പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ മുട്ട ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രസിഡന്റ് കെ.ടി രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 280 ഗുണഭോക്താക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് അഞ്ച് വീതം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അധികം വൈകാതെ കോഴിക്കുഞ്ഞുങ്ങളെ നല്‍കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഇ.കെ പ്രീത പദ്ധതി വിശദീകരണം നടത്തി