‘മുട്ടുകുത്തി നിര്‍ത്തി, ചവിട്ടി’; തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് (Watch Video)


ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്ന് ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ചിദംബരത്തെ സ്‌കൂളിലാണ് സംഭവം.

നിലത്ത് മുട്ടുകുത്തി നിര്‍ത്തി വടികൊണ്ട് ആഞ്ഞടിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. സഹപാഠികളാണ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.

വിദ്യാര്‍ത്ഥി തുടര്‍ച്ചയായി ക്ലാസില്‍ ഹാരജാകാത്തതാണ് അധ്യാപകന്‍ മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് സൂചന. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ അധ്യാപകനെതിരെ ജനരോഷമുയര്‍ന്നു. ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കൂടുതല്‍ കാര്യങ്ങള്‍ സംഭവത്തെക്കുറിച്ച് പുറത്തു വന്നിട്ടില്ല