മുട്ടക്കോഴി വിതരണത്തിന് അരിക്കുളം പഞ്ചായത്തില്‍ തുടക്കമായി; വിതരണം ചെയ്യുന്നത് 7800 കോഴികളെ


അരിക്കുളം: ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2021 – 2022 വര്‍ഷ പദ്ധതിയില്‍ മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. 7800 മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ നിര്‍വ്വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബിനിത എന്‍.എം അധ്യക്ഷത വഹിച്ചു. കെ.എം അമ്മത്, ബിനി കെ., ഡോക്ടര്‍ ശ്രീരാഗി എന്നിവര്‍ സംസാരിച്ചു.