മുചുകുന്ന് നോർത്ത് യുപി സ്കൂൾ മാനേജറും റിട്ട.ഹെഡ്മാസ്റ്ററുമായ പാറക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് നോര്‍ത്ത് യൂ.പി സ്‌കൂള്‍ മാനേജറും റിട്ട. ഹെഡ്മാസ്റ്ററുമായ പാറക്കണ്ടി കുഞ്ഞിരാമന്‍ (88) അന്തരിച്ചു. കെ.ജി.ടി.എ പ്രവര്‍ത്തകനും ഇടത്പക്ഷ സഹയാത്രികനുമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. പെന്‍ഷനേഴ്‌സ് സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ദേവി. മക്കള്‍: ജയശ്രി, സതീശന്‍, ഉഷശ്രി, ജ്യോതിശ്രി. മരുമക്കള്‍: ചന്ദ്രന്‍ മഞ്ചക്കല്‍ (പന്തിരാങ്കാവ്), ബിന്ദു (തച്ചന്‍കുന്ന്), വി.ചന്ദ്രന്‍ (മേമുണ്ട), സുഗതന്‍ കോറോത്ത് (പളളിക്കര). സഹോദരങ്ങള്‍: ജാനു, പരേതനായ നാരായണന്‍.

