മുചുകുന്ന് കോളേജ് കായിക പ്രേമികളുടെ ഇഷ്ട കേന്ദ്രമാകും; അന്താരാഷ്ട്ര സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി


കൊയിലാണ്ടി: മുചുകുന്ന് കോളേജിലെ അന്താരാഷ്ട്ര നിലവാരത്തിൽലുള്ള സ്റ്റേഡിയം ഫെബ്രുവരി 16ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴിയാണ് സ്റ്റേഡിയം നാടിന് സമർപ്പിക്കുക. മന്ത്രി കെ.ടി.ജലീൽ അധ്യക്ഷത വഹിക്കും.

കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി നൽപ്പത് ലക്ഷം രൂപ ചെലവഴിച്ചണ് മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിന് സ്റ്റേഡിയം നിർമ്മിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ സമീപ പ്രദേശങ്ങളിലുള്ള കായിക താരങ്ങൾക്കും മികച്ച അവസരമായിരിക്കും ഇതെന്ന് കെ.ദാസൻ പറഞ്ഞു.

ഫിഫ മാനദണ്ഡമനുസരിച്ചുള്ള ഫുട്ബോൾ ഗ്രൗണ്ട്, 200 മീറ്റർ അതലറ്റിക് ട്രാക്ക്, ആയിരങ്ങൾക്ക് ഇരുന്ന് കായിക മത്സരങ്ങൾ വീക്ഷിക്കാനുള്ള പവലിയൻ, വിശാലമായ ഓപ്പൺ എയർ സ്റ്റേജ്, പാർക്കിംഗ് സൗകര്യം തുടങ്ങിയവ സ്റ്റേഡിയത്തിന്റെ ഭാഗമാണ്.