മുചുകുന്നിൽ കുഴൽ കിണർ കുഴിക്കുന്നതിനിടെ പൊട്ടിത്തെറി; വാഹനം കത്തിയമർന്നു, ദൃശ്യങ്ങള്‍ കാണാം
കൊയിലാണ്ടി: മുചുകുന്ന് കേളേജിന് സമീപം വാഹനത്തിന് തീപിടിച്ചു. കുഴല്‍ കിണര്‍ കുഴിക്കാൻ ഉപയോഗിക്കുന്ന എഞ്ചിന്‍ പൊട്ടിത്തെറിച്ചാതാണ് വാഹനത്തിന് തീപ്പിടിക്കാന്‍ കാരണമന്നാണ് നാട്ടുകാര്‍ പറയുന്നത്.
കണ്ടിയില്‍ മീത്തല്‍ രാജേഷ് എന്നയാളുടെ വീട്ടില്‍ കുഴല്‍ കിണര്‍ കുഴിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കു പറ്റിയ ഹാരിസിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യോളിയുള്ള ഹാരിസ് എന്നയാളുടെ ഉടമസ്ഥതയിലുളള TM 30, AT 3611 നമ്പർ വാഹനത്തിനാണ് തീപ്പിടിച്ചത്. വാഹന ഉടമയ്ക്ക് തന്നെയാണ് അപകടത്തില്‍ പരിക്കേറ്റതും. സ്പോടനത്തില്‍ വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക