മുചുകുന്നിലെ ആർഎസ്എസ് കാര്യാലയം തകർത്ത കേസ് കോടതി തള്ളി
പയ്യോളി: മൂടാടി മുചുകുന്നിലെ ആർഎസ്എസ് കാര്യാലയമായ സന്ദീപനി കെട്ടിടം തകർത്ത കേസിൽ പ്രതികളെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊയിലാണ്ടി പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റ അംഗം സി.കെ.ശ്രീകുമാർ, മഞ്ഞോളി അനീഷ്, സി.പി.ബാബു, ഒ.കെ.വിജീഷ്, പ്രഭിലേഷ്, സജിത്ത്, സുരേഷ് വരിക്കാലിൽ, മിഥുൻ മോഹൻ, രതീഷ്, കെ.ഹരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
ഇതേ സംഭവത്തിൽ മുചുകുന്നിലെയും പരിസര പ്രദേശങ്ങളിലെയും 85 ഓളം വരുന്ന സിപിഎം പ്രവർത്തകരെ പ്രതിചേർത്ത് ആർഎസ്എസ് നേതൃത്വം നൽകിയ സ്വകാര്യ അന്യായം കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. ആർ.യു.വിജയകൃഷ്ണൻ ഹാജരായി.