മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 3 ലക്ഷം രൂപ നല്‍കി


കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ച് ഏറ്റെടുത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. മൂന്ന് ലക്ഷം രൂപയാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജില്‍ നിന്ന് നിയുക്ത എം.എല്‍.എ. കാനത്തില്‍ ജമീലയും, സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.എം.കോയ മറ്റ് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.