മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ തിളക്കത്തില്‍ പേരാമ്പ്ര; വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ സ്വീകരിച്ച് പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ ടി.വി സത്യന്‍


പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്പക്ടര്‍ ടി.വി സത്യന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു. നിലവില്‍ ജനമൈത്രി പദ്ധതിയുടെ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, ഹോപ്പ് പദ്ധതിയുടെ കോഴിക്കോട് റൂറല്‍ ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ എന്നി പദവികള്‍ വഹിക്കുന്നു.

2009 മുതല്‍ 2016 കാലത്ത് വടകര പോലീസ് സ്റ്റേഷനില്‍ ജനമൈത്രി ഓഫീസര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ ജനങ്ങളില്‍ നിന്നും നിന്നും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒട്ടേറെ അംഗീകാരം ലഭിച്ചിരുന്നു.

ലഹരിക്ക് അടിമപ്പെട്ട ഒട്ടേറെ പേരെ ലഹരി ഉപയോഗത്തില്‍ നിന്നും മോചിപ്പിച്ചതില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കേഷ് അവാര്‍ഡുകളും ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ പ്രളയ കാലത്തും കോവിഡ് മഹാമാരി കാലത്തും ഏകോപിച്ചു പ്രവര്‍ത്തിപ്പിച്ചതിന് ഒട്ടേറെ അംഗീകാരവും ജിഎസ്സ്‌സിയും ലഭിച്ചിട്ടുണ്ട്. 2009 മുതല്‍ വടകര വനിതാ സെല്ലിലും മറ്റു പോലീസ് സ്റ്റേഷനിലും വരുന്ന ലഹരിക്ക് അടിമപ്പെട്ട് പ്രശ്‌നമായി വരുന്ന കുടുംബങ്ങളെ കൗണ്‍സിലിംഗ് ചെയ്തു ലഹരിമുക്തമാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.

അതിനായി സര്‍വീസിലിരിക്കെ കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ഡിപ്ലോമയും എംഎസ്സ്‌സി ഡിഗ്രിയും നേടി.

പഠനം മുടങ്ങിപ്പോയ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് തുടര്‍പഠനം നല്‍കി മുഖ്യധാര യിലേക്ക് കൊണ്ട് വരുന്ന ഹോപ്പ് പദ്ധതിയില്‍ നൂറോളം കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വന്നതില്‍ ഒട്ടേറെ ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചു.

പരേതനായ ഗോവിന്റേയും, സരോജിനിയുടെയും മകനാണ്‌.
ഭാര്യ: സിന്ധു ( നേഴ്‌സ് CHC തിരുവങ്ങൂര്‍). ഗോപിക, ദേവിക എന്നിവര്‍ മക്കളുമാണ്.